Friday, February 15, 2013

സെല്ലുലോയ്ഡ്‌





ഒരു മലയാള സിനിമ ആരാധകനായത് കൊണ്ട് തന്നെ ഈ സിനിമ   ആദ്യ ദിവസം തന്നെ  കാണാം എന്നുറപ്പിച്ചിരുന്നു. മലയാള സിനിമ പിതാവിന്‍റെ ജീവിതാവിഷ്കാരം കമല്‍ എന്ന സംവിധായകന്‍റെ സൃഷ്ടിയില്‍ ഒട്ടും തന്നെ മോശമാവില്ല എന്ന മുന്നുറപ്പും ഉണ്ടായിരുന്നു.

സെല്ലുലോയ്ഡ്‌ എന്നാല്‍ ഫിലിം റീല്‍ എന്നാണര്‍ത്ഥം. ആ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ടുള്ള ഒരു  തുടക്കമാണ് ചിത്രത്തിന്‍റെത്‌. ഇപ്പോള്‍ ഇറങ്ങുന്ന ഓരോ സിനിമയും കൊട്ടകയില്‍ പോയി കാണുന്ന പല യുവാക്കള്‍ക്കും എന്തിന് പ്രായമായവരില്‍പോലും പലര്‍ക്കും  J C ദാനിയെലിനെ അറിയാനിടയില്ല. J C ദാനിയേല്‍ പുരസ്‌കാരം എന്ന് കേള്‍ക്കുമ്പോഴും പലരും ചിന്തിക്കുന്നുണ്ടാവും ഈ വ്യക്തിയാരെന്ന്‍
(സംശയിക്കേണ്ട, ഈയിടെ വിവാഹനിശ്ചയം കഴിഞ്ഞ ഒരു പ്രമുഖ നടി ഒരു ചാനല്‍ ഷോവില്‍ ദേശീയ മൃഗം സിംഹം എന്ന് വരെ പറഞ്ഞുകളഞ്ഞു. അവര്‍ക്കെങ്കിലും ദാനിയേല്‍ ആരെന്ന് അറിയാന്‍ വഴിയില്ല)

ദാനിയേലിനെ അറിയാത്തവര്‍ക്കും  കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പാഠപുസ്തകമാണ് ഈ സിനിമ. കാഴ്ചയില്‍ തന്നെ മനോഹരമാണ് ദാനിയേലിന്‍റെ ജീവിതാവതരണം. ആ ജീവിതവുമായി അറുപതുകളിലെയും മറ്റും ജീവിതം ഇഴചേര്‍ത്തിരിക്കുന്നത് വളരെ ഫലപ്രദമായി. അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല സംശയങ്ങളും സിനിമ പരിഹരിക്കുന്നുണ്ട്.

പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നത് സിനിമയുടെ ആര്‍ട്ട്‌, മേയ്ക്-അപ്പ്‌ ഡിപാര്‍ട്ടുമെന്‍റുകളാണ്. ഇരുപതുകളിലെയും അറുപതുകളിലെയും ചുറ്റുപാടുകള്‍  പഴമ ചോരാതെ അവതരിപ്പിച്ചു. പൃഥ്വിരാജ് എന്നാ നടന്‍ നമ്മെ  മുന്‍പും വിസ്മയിപ്പിചിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി അദ്ദേഹം ഒരു ഭാഷയോ കഥാപാത്രമോ ചെയ്തിട്ടില്ല. മികച്ച പിന്തുണ നല്ക്കുന്നുണ്ട് മമ്തയും ശ്രീനിവാസനും  പുതുമുഖം ചന്ദ്നിയും മറ്റെല്ലാവരും. എന്തുകൊണ്ടും മലയാളത്തിലെ ഒരു  ക്ലാസ്സിക്‌ തന്നെയാണ് സെല്ലുലോയ്ഡ്‌..   കമലിന്‍റെ ഏറ്റവും മികച്ച ചിത്രം തന്നെയാണിത്. 

0 comments:

Post a Comment